ഒരു മാസം, ഒരു ഡസൻ യു-ടേൺ'; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.ബി. രാജേഷിന്റെ പരിഹാസം

Jun 21, 2026 - 21:34
Jun 21, 2026 - 21:34
 0
ഒരു മാസം, ഒരു ഡസൻ യു-ടേൺ'; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എം.ബി. രാജേഷിന്റെ പരിഹാസം

'തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മുൻ മന്ത്രി എം.ബി. രാജേഷ്. അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോഴേക്കും ഒരു ഡസൻ 'വിസ്മയങ്ങൾ' നടന്നുവെന്ന് അദ്ദേഹം പരിഹസിച്ചു. 12 ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു എം.ബി. രാജേഷിന്റെ വിമർശനം. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനം മുതൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയതുവരെ നിരവധി തീരുമാനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനികൾക്ക് കോടികളുടെ ലാഭം ഉറപ്പാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

'മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തു. ഒരു മാസം, ഒരു ഡസൻ യു-ടേൺ. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വി.ഡി. സതീശൻ നിലപാടുകളുടെ രാജകുമാരനായിരുന്നു. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായി. ഒരു മാസം കഴിഞ്ഞപ്പോൾ യു.ടി. സതീശനുമായി. ഇനി എത്ര മാസങ്ങൾ ബാക്കിയുണ്ട്? എത്ര വിസ്മയങ്ങൾ കാണാനിരിക്കുന്നു?' - എന്നാണ് എം.ബി. രാജേഷ് ഫേസ്ബുക്കിൽ കുറിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow