പി.കെ. ശ്രീമതിയുടെ പരാതി അഞ്ച് മാധ്യമങ്ങൾക്കെതിരെ കേസ്

Jul 25, 2026 - 22:49
Jul 25, 2026 - 22:49
 0
പി.കെ. ശ്രീമതിയുടെ പരാതി  അഞ്ച് മാധ്യമങ്ങൾക്കെതിരെ കേസ്

കണ്ണൂർ: എംഎൽഎയുടെ ഭാര്യയെന്ന പേരിൽ പെൻഷൻ വാങ്ങുന്നുവെന്ന തരത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിൽ പി.കെ. ശ്രീമതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കണ്ണൂർ റൂറൽ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ജനം ടിവി, ജന്മഭൂമി, ഭാരത് ലൈവ്, കർമ്മ ന്യൂസ്, സുദിനം എന്നീ മാധ്യമ സ്ഥാപനങ്ങൾക്കെതിരെയാണ് കേസ്.

മുഖ്യമന്ത്രിക്കാണ് പി.കെ. ശ്രീമതി ആദ്യം പരാതി നൽകിയത്. തുടർന്ന് പരാതി ആഭ്യന്തര മന്ത്രിക്ക് കൈമാറുകയും സൈബർ ഓപ്പറേഷൻസ് ഐജി പി. പ്രകാശിന്റെ മേൽനോട്ടത്തിൽ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow