ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്ക് ഇന്ന് നിർണായകം; മുൻകൂർ ജാമ്യാപേക്ഷ കോടതിയിൽ
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ നടത്തണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: ബലാത്സംഗ കേസിൽ പോലീസ് സംസ്ഥാനത്തിനകത്തും പുറത്തും തിരച്ചിൽ നടത്തുന്നതിനിടെ, എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ നടത്തണമെന്ന് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അഭിഭാഷകനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കണമോ എന്നതിലാകും കോടതി ആദ്യം വാദം കേൾക്കുക.
നിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പീഡനാരോപണവും ഗർഭച്ഛിദ്രം നടത്തിയെന്ന പരാതിയും അടിസ്ഥാനരഹിതമാണെന്നും രാഹുൽ ജാമ്യാപേക്ഷയിൽ നിരസിച്ചിട്ടുണ്ട്. ഇതിനായി ഡിജിറ്റൽ തെളിവുകളും അദ്ദേഹം കോടതിയിൽ ഹാജരാക്കി.
രാഹുലിനെതിരെ പരമാവധി തെളിവുകൾ ശേഖരിച്ച് ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ്റെ നീക്കം. നിലവിലെ കേസ് കൂടാതെ, രാഹുൽ സ്ഥിരമായി നിയമലംഘനങ്ങൾ നടത്തുന്ന ആളാണെന്നും പ്രോസിക്യൂഷൻ വാദിക്കും. അതേസമയം, പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുലിൻ്റെ അഭിഭാഷകൻ വാദിക്കുന്നത്.
What's Your Reaction?

