മലപ്പുറം: നിലമ്പൂരിൽ മത്സരിക്കാനിറങ്ങിയ അൻവറിന് കനത്ത തിരിച്ചടി. ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ നല്‍കിയ ഒരു സെറ്റ് പത്രിക തള്ളി.ഇതോടെ അൻവറിന് തൃണമൂൽ സ്ഥാനാർഥിയായി മത്സരിക്കാനാവില്ല. തൃണമൂൽ കോൺഗ്രസ് ചിഹ്നം ചേർത്ത് നൽകിയ പത്രികയാണ് തള്ളിയത്.
സ്വതന്ത്രനായി നൽകിയ പത്രിക അംഗീകരിച്ചിട്ടുണ്ട്. അതിനാൽ തൃണമൂൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിക്കാൻ സാധിക്കും. അതേസമയം പത്രിക തള്ളിയതിന്റെ കാരണം വ്യക്തമായിട്ടില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു.