രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍

പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ല

Dec 3, 2025 - 11:01
Dec 3, 2025 - 11:01
 0
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂൂട്ടത്തിലിനെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് കെ മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്ത്. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചുകഴിഞ്ഞെന്നും രാഹുലിന്റെ കാര്യത്തിൽ പാർട്ടി ഒരു തീരുമാനം വേഗത്തിൽ കൈക്കൊള്ളുമെന്നും കെ മുരളീധരൻ പറഞ്ഞു. 
 
പൊക്കിള്‍കൊടി ബന്ധം വിച്ഛേദിച്ചുകഴിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്കതില്‍ ഉത്തരവാദിത്തമില്ല. എംഎല്‍എ സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത് സാഹചര്യമനുസരിച്ച് തീരുമാനിക്കേണ്ടത് സ്പീക്കറാണ്.  രാഹുലിനെ പാർട്ടി ഏൽപ്പിച്ചത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ്, അല്ലാതെ മതില് ചാടാൻ അല്ല എന്നും അദ്ദേഹം പറഞ്ഞു.
 
പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പുറത്ത് പോകാം. നിലപാട് കെപിസിസി  പ്രസിഡൻ്റിനെ അറിയിച്ചു. തെറ്റുതിരുത്തി തിരിച്ചുവരാനുള്ള മാർഗമാണ് കോൺഗ്രസ് അനുവർത്തിച്ച് വരുന്നതെങ്കിലും രാഹുലിന്റെ കാര്യത്തിൽ അതിന് ഇനി സാധ്യതയില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് അത്യാവശ്യം വേണ്ടത് സദാചാരമാണെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow