ഉമാ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും
46 ദിവസമാണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ കഴിഞ്ഞത്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎൽഎയെ ഇന്ന് ഡിസ്ചാർജ് ചെയ്യും. 46 ദിവസമാണ് ഗുരുതര പരുക്കേറ്റ ഉമ തോമസ് ആശുപത്രിയിൽ കഴിഞ്ഞത്. ജഗദീശ്വരന്റെ കൃപയാല്‍ താന്‍ സുഖം പ്രാപിച്ചുവരികയാണെന്നും എല്ലാവരേയും വീണ്ടും കാണാനാകുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും ഉമാ തോമസ് പറഞ്ഞു.
പോസ്റ്റിലൂടെയായിരുന്നു എം എൽ എയുടെ പ്രതികരണം. ശുശ്രൂഷിച്ച ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്കും കൂടെ നിന്നവർക്കും നന്ദി അറിയിക്കുന്നതായി എംഎൽഎ പറഞ്ഞു. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേറ്റത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗനാദമെന്ന പേരില്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗ്യാലറിയില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്.
What's Your Reaction?






