2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍

ഇന്‍സ്റ്റാഗ്രാം മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കാഴ്ച്ചക്കാരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്.

Mar 29, 2025 - 22:24
Mar 29, 2025 - 22:25
 0  9
2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂര്‍

2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ച സമയം ഏകദേശം 1.1 ലക്ഷം കോടി മണിക്കൂര്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് സര്‍വത്രികമായതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കാഴ്ച്ചക്കാരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്.

ശരാശരി അഞ്ചു മണിക്കൂര്‍ ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് ഇ.വൈ പുറത്തുവിട്ട വാര്‍ഷിക വിനോദ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ കൂടുതലും ഫോണില്‍ സമയം ചെലവഴിക്കുന്നതിലേറെയും സോഷ്യല്‍മീഡിയ, വീഡിയോ, ഗെയിമിംഗ് എന്നീ കാര്യങ്ങള്‍ക്കാണ്. വിപണിമൂല്യത്തിലും കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഡിജിറ്റല്‍ ചാനലുകള്‍ ടെലിവിഷന്‍ ചാനലുകളെ മറികടക്കുന്നതിനും 2024 സാക്ഷ്യംവഹിച്ചു.

അതേസമയം, പ്രതിദിനം കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാമതാണ്. ഇന്തോനേഷ്യയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളില്‍. ബില്‍ബോര്‍ഡുകള്‍, ടിവി പരസ്യങ്ങള്‍, പത്രപരസ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഡിജിറ്റല്‍ പരസ്യങ്ങളുടെ സ്വീകാര്യത വര്‍ധിക്കാനും ഇതു വഴിയൊരുക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow