പ്രീപ്രൈമറി വിദ്യാഭ്യാസം രണ്ട് വര്‍ഷത്തിനു പകരം ഇനി മൂന്ന് വര്‍ഷം; ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്

മൂന്ന് വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്‌സിഇആർടി രൂപപ്പെടുത്തും.

Mar 29, 2025 - 10:25
Mar 29, 2025 - 10:25
 0  16
പ്രീപ്രൈമറി വിദ്യാഭ്യാസം രണ്ട് വര്‍ഷത്തിനു പകരം ഇനി മൂന്ന് വര്‍ഷം; ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീപ്രൈമറി വിദ്യാഭ്യാസം 2 വര്‍ഷത്തിനു പകരം ഇനി 3 വര്‍ഷം. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി 2026 മുതല്‍ 6 വയസാക്കുന്നതിന് ഒപ്പമായിരിക്കും ഈ മാറ്റം. ഇപ്പോള്‍ 3 വയസ്സില്‍ പ്രീപ്രൈമറി സ്‌കൂളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം വയസ്സില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന സ്ഥാനത്താണ് ഒരു വര്‍ഷം കൂടി അധികം പഠിക്കേണ്ടി വരിക.

മൂന്ന് വർഷത്തെ പ്രീപ്രൈമറി പഠനത്തിനുള്ള പാഠ്യപദ്ധതി എസ്‌സിഇആർടി രൂപപ്പെടുത്തും. വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന് പ്രീസ്കൂൾ വിദ്യാഭ്യാസം ഏകീകരിക്കാനുള്ള നടപടികളും ഇതിനൊപ്പം സ്വീകരിക്കുമെന്നു വ്യക്തമാക്കി സർക്കാർ ഉത്തരവിറക്കി. പ്രീസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി, മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച മാർഗരേഖയും തയാറാക്കുകയാണ്. സ്വകാര്യ പ്രീപ്രൈമറി വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിലാണിത്. 

പഠനം 3 വർഷമാക്കുമ്പോൾ അതിനുള്ളിൽ കുട്ടികൾ ആർജിക്കേണ്ട മികവുകൾ വ്യക്തമാക്കുന്ന പാഠ്യപദ്ധതിയാകും രൂപപ്പെടുത്തുകയെന്ന് എസ്‌സി‌ഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു. 2013 ൽ രൂപപ്പെടുത്തിയ പാഠ്യപദ്ധതി അനുസരിച്ചുള്ള ‘കളിത്തോണി’ എന്ന പാഠപുസ്തകമാണ് ഇപ്പോൾ പൊതു വിദ്യാലയങ്ങളിലെ പ്രീപ്രൈമറിയിൽ കുട്ടികൾ ഉപയോഗിക്കുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow