തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ചനിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്.

Apr 20, 2025 - 10:43
Apr 20, 2025 - 10:43
 0  13
തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ചനിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ചനിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. 20 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധ സ്ഥിതീകരിച്ചത്. മണക്കാട് ഉള്ള  ഇസ്താംബുൾ ഗ്രിൽസ് ആൻഡ് റോൾസിൽ നിന്ന് ഷവർമ്മ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. 
 
വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവർ ഇവിടെ നിന്ന് ഷവർമ്മ കഴിച്ചത്. തുടർന്ന് ശനിയാഴ്ച രാവിലയോടെ ഛർദ്ദി, വയറിളക്കം, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങൾ കഴിച്ചവർക്ക് അനുഭവപ്പെട്ടു. അവശനിലയിലായവർ വിവിധ ആശുപത്രിയിൽ ചികിത്സ തേടി. 
 
സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരെത്തി നടത്തിയ പരിശോധന നടത്തി. പരിശോധനയിൽ  വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്ന് കണ്ടെത്തി. തുടർന്ന് ഭക്ഷണശാല അടച്ചുപൂട്ടിച്ചു. മാത്രമല്ല ഷവർമയും സോസുകളും ഉൾപ്പെടെയുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow