കൊല്ലം: കൊല്ലം കുണ്ടറയിൽ ടീപോയിലെ ഗ്ലാസ് പൊട്ടി വീണ് പരിക്കേറ്റ് 5 വയസുകാരൻ മരിച്ചു. കുമ്പളം സ്വദേശികളായ സുനീഷ്-റൂബി ദമ്പതികളുടെ മകൻ എയ്ദൻ ആണ് മരിച്ചത്. കൊല്ലം കുണ്ടറ സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിയായിരുന്നു.
ടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലിൽ കൊണ്ട് രക്തം പോവുകയായിരുന്നു. രക്തം വാർന്നാണ് കുട്ടി മരിച്ചത്. ഇന്നലെ വൈകിട്ട് 4 മണിയോടെ സംഭവമുണ്ടായത്. ചോര വാർന്ന് കിടന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.അമ്മ കുളിക്കുന്ന സമയത്താണ് അപകടമുണ്ടായത്. അമ്മ കുളിച്ച് പുറത്തേക്ക് വന്നപ്പോഴാണ് ചോരവാർന്ന് കിടക്കുന്ന എയ്ദനെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.