തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞുകൊന്ന കേസിൽ ട്വിസ്റ്റ്. കേസിൽ രണ്ടര വയസുകാരി ദേവേന്ദുവിന്റെ 'അമ്മ ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീതുവിന്‍റെ അറിവോടെയാണ് സഹോദരൻ ഹരികുമാർ കുഞ്ഞിനെ കൊന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.
ബാലരാമപുരം പോലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി തമിഴ്നാട് പൊള്ളാച്ചിക്കടുത്ത് നിന്നാണ് ശ്രീതുവിനെ പിടികൂടിയത്. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയായി ചേർത്തു. ഫോറൻസിക് പരിശോധനയിലാണ് ശ്രീതുവിന്‍റെ പങ്ക് കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മാവൻ നേരത്തെ അറസ്റ്റിലായിരുന്നു.
കേസിൽ കുട്ടിയുടെ മാതാവ് ശ്രീതു, അമ്മാവൻ ഹരികുമാർ എന്നിവരെ പ്രതിചേർത്ത് പോലീസ് കുറ്റപത്രം തയാറാക്കിയിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും. അതേസമയം കുട്ടിയുടെയും പിതാവിന്റെയും ഡിഎൻഎ തമ്മിൽ ബന്ധമില്ലെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
നാലിലധികം പേരുടെ ഡിഎൻഎ സാമ്പിളുകളാണ് പരിശോധിച്ചിരുന്നത്. സഹോദരൻ ഹരികുമാറിന്റെ ഡിഎൻഎ പരിശോധന ഫലവും നെഗറ്റീവ് ആണ്. ഇതാണോ കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്നും പോലീസ് അന്വേഷിക്കും.