കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു

കണ്ടല്ലൂർ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്

Sep 27, 2025 - 14:36
Sep 27, 2025 - 14:36
 0
കായംകുളത്ത് നാലര വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളിച്ചു
ആലപ്പുഴ: കായംകുളത്ത് നാലര വയസുകാരനെ അമ്മ ചട്ടുകം കൊണ്ട് പൊള്ളിച്ചെന്ന് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ടല്ലൂർ പുതുവിള സ്വദേശിയായ നാലര വയസുകാരനാണ് പൊള്ളലേറ്റത്. 
 
കണ്ടല്ലൂർ പുതിയവിള സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ പിൻഭാഗത്തും കാൽമുട്ടിന് താഴെയും പൊള്ളലേറ്റിട്ടുണ്ട്. അമ്മായിയമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് കേസെടുത്തത്.
 
കുട്ടി നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനാണ് 'അമ്മ കുട്ടിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചത്. പൊള്ളലേറ്റ കുട്ടിയെ അമ്മ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ചപ്പാത്തികല്ലിൽ ഇരുന്നാണ് കുട്ടിക്ക് പൊള്ളലേറ്റതെന്നാണ് അമ്മ ആശുപത്രിയിൽ പറഞ്ഞിരുന്നത്.
 
സംശയം തോന്നിയതോടെ ഡോക്ടറാണ് വിവരം പോലീസിലും സിഡബ്ല്യുസിയിലും അറിയിച്ചത്. കുട്ടിയുടെ അച്ഛന്‍ സൈനികനാണ്. ഇദ്ദേഹം നാട്ടിലില്ലാത്തപ്പോഴാണ് സംഭവമുണ്ടായത്. അമ്മ ഉപദ്രവിച്ചതാണെന്ന് കുട്ടിയും മൊഴി നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow