തിരുവനന്തപുരം: പൂജപ്പുര ജയിൽ ക്യാന്റീനിലെ മോഷണക്കേസിൽ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൽ ഹാദിയാണ് (26) പിടിയിലായത്. പൂജപ്പുര ജയിലെ മുൻ തടവുകാരനാണ് പിടിയിലായ അബ്ദുൾഖാദി.
പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ കഫ്റ്റീരിയൽ നേരത്തെ ജോലി നോക്കിയിരുന്നു. രണ്ട് വർഷം മോഷണക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും മറ്റു സാധനങ്ങളും വാങ്ങി.
ഒരാഴ്ച മുൻപായിരുന്നു ജയിലിലെ ഭക്ഷണ ശാലയിൽ നിന്ന് നാലര ലക്ഷത്തോളം രൂപ മോഷണം പോയത്. കഫ്ത്തീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്താണ് മോഷ്ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്ത് പണം സൂക്ഷിച്ചിരുന്ന മുറി തുറന്നത്. ട്രഷറിയിൽ അടയ്ക്കാനായി സൂക്ഷിച്ചിരുന്ന പണമായിരുന്നു മോഷണം പോയത്.