വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മദ്യ ലഹരിയിൽ യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി മർദിച്ചു; മധ്യവയസ്കൻ പേട്ട പോലീസ് പിടിയിൽ

തന്റെ ഇരുചക്ര വാഹനത്തിൽ കാറിനെ പിന്തുടർന്ന് യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യവർഷം ചൊരിയുകയും കരണത്തടിക്കുകയുമായിരുന്നു

May 26, 2025 - 02:28
 0  24
വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് മദ്യ ലഹരിയിൽ യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി മർദിച്ചു; മധ്യവയസ്കൻ പേട്ട പോലീസ് പിടിയിൽ

പേട്ട: നാല് വയസ്സുകാരിയായ മകൾക്കും അമ്മയ്ക്കുമൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ വാഹനത്തിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യവർഷം ചൊരിയുകയും കരണത്തടിക്കുകയും ചെയ്ത മധ്യവയസ്കനെ പേട്ട പോലീസ് കസ്റ്റഡിയിൽ എടുത്തു. പേട്ട-കല്ലുമ്മൂട് സ്വദേശി ധനീഷ് (40) ആണ് പോലീസ് പിടിയിലായത്.

ഞായറാഴ്ച രാത്രി 7:30 ഓടെ കണ്ണമ്മൂലയിലുള്ള തന്റെ മാതാവിന്റെ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.

മദ്യ ലഹരിയിലായിരുന്ന ധനീഷ് കാറിന് പിന്നിൽ നിർത്താതെ ഹോൺ അടിക്കുകയും തന്റെ ഇരുചക്ര വാഹനത്തിൽ കാറിനെ പിന്തുടർന്ന് യുവതിയെ നടുറോഡിൽ തടഞ്ഞുനിർത്തി അസഭ്യവർഷം ചൊരിയുകയും കരണത്തടിക്കുകയുമായിരുന്നു.

സമാന രീതിയിൽ ഇയാൾ മുൻപും പ്രവർത്തിച്ചിട്ടുണ്ടെന്ന് നാട്ടുക്കാർ ആരോപിച്ചു. പ്രതിക്കെതിരേ 115(2), 118(1), 296(ബി), ബി.എൻ.എസ് 74 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow