ഡൽഹി: ഇറക്കുമതി തീരുവ വിഷയത്തില്‍ ഇ ന്ത്യയോട് വിട്ടുവീഴ്ച ഇല്ലെന്ന നിലപാടില്‍ അമേരിക്ക. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 25 ശതമാനം അധികതീരുവ നാളെ മുതൽ പ്രാബല്യത്തിൽ എത്തും. തീരുവ പ്രാബല്യത്തിൽ വരുന്നത് സംബന്ധിച്ച ഉത്തരവ് നോട്ടീസ് ഇന്നലെ ട്രംപ് പുറത്തിറക്കിയിട്ടുണ്ട്.
അധിക തീരുവ അടിച്ചേൽപ്പിക്കപ്പെടുന്നതോടെ അമേരിക്ക ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യമായി ഇന്ത്യ മാറും. ഓഗസ്റ്റ് 27 മുതൽ 50% താരിഫ് നടപ്പാക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാണ് പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്.
താരിഫ് ഏർപ്പെടുത്താനുള്ള കരട് നോട്ടീസ് അമേരിക്ക പുറപ്പെടുവിച്ചതിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികളിൽ ഇടിവ്. സെൻസെക്സ് 600 പോയിന്റ് വരെ ഇടിഞ്ഞു. നിഫ്റ്റിയുടെ ഏതാണ്ട് എല്ലാ സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.