ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. ഗുപ്ത കാശിയിൽ നിന്നും കേദാർ നാഥിലേക്ക് പോയ ഹെലികോപ്റ്റർ ആണ് തകർന്നത്. ഹെലികോപ്റ്ററിലുള്ളത് ആറ് യാത്രികർ. ഹെലികോപ്ടർ തകർന്ന് അഞ്ച് പേർ മരിച്ചെന്ന് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ 5: 20 നാണ് അപകടം നടന്നത്. ഗൗരികുണ്ഡിനും ട്രിജുഗിനാരായണിനും ഇടയില്‍ ഹെലികോപ്റ്റര്‍ കാണാതായിരുന്നു. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടം നടന്നതെന്നാണ് വിവരം. തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്.
യുപി, ഗുജറാത്ത്, മഹാരാഷ്ട്ര ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉള്ള തീർത്ഥാടകർ ആണിവർ. ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായതെന്ന് റിപ്പോർട്ട്.രക്ഷാപ്രവർത്തനം ഊർജ്ജിതമെന്ന് സർക്കാർ അറിയിച്ചു.