ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു
ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.

ഡൽഹി: പോരാട്ടച്ചൂടിലേക്ക് ഡൽഹി. 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മുതൽ ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറു വരെ നീളും. 699 പേരാണ് ജനവിധി തേടുന്നത്. 1.56 കോടി വോട്ടർമാരാണ് ഡെൽഹിയിലുള്ളത്.
13766 പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കിയെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി , സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട , ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തും.
220 കമ്പനി അർധസൈനികരും 35,626 ഡൽഹി പൊലീസ് സേനാംഗങ്ങളും 19000 ഹോംഗാർഡുകളുമാണു തെരഞ്ഞെടുപ്പിന്‍റെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ.
What's Your Reaction?






