സാമൂഹിക പ്രവർത്തക മേധാ പട്കർ‌ അറസ്റ്റിൽ

നര്‍മ്മദ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെ മേധാ പട്കര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് കേസ്

Apr 25, 2025 - 13:05
Apr 25, 2025 - 13:10
 0  13
സാമൂഹിക പ്രവർത്തക മേധാ പട്കർ‌ അറസ്റ്റിൽ
ഡല്‍ഹി :  സാമൂഹിക പ്രവര്‍ത്തക മേധാ പട്കറിനെ ഡലഹി പോലീസ് അറസ്റ്റ് ചെയ്തു. അപകീര്‍ത്തി കേസിലാണ് നടപടി.  മുൻ‌ ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന നൽകിയ മാനനഷ്ടക്കേസിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ഡൽഹി കോടതി വാറന്‍റ് പുറപ്പെടുവിച്ചത്.
 
23 വർഷം മുൻപാണ് കേസ് നൽകിയത്. കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കേസിൽ കഴിഞ്ഞ വർഷം കോടതി വിധി പപറഞ്ഞിരുന്നു. പിഴയിനത്തിൽ ഒരു ല‍ക്ഷം രൂപയും ബോണ്ട് തുകയായി 25,000 രൂപ കെട്ടിവയ്ക്കാനും നിർദേശിച്ചിരുന്നു. എന്നാൽ ഇവർ ഇത് പാലിച്ചിരുന്നില്ല.  തുടർന്ന് ഇന്ന് മേധാ പട്കറെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
 
2001 ലാണ് സക്സേന കേസ് ഫയൽ ചെയ്തത്. നര്‍മ്മദ ബച്ചാവോ ആന്ദോളനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനിടെ മേധാ പട്കര്‍ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്നാണ് കേസ്.  

What's Your Reaction?

like

dislike

love

funny

angry

sad

wow