തിരുവനന്തപുരം: സന്തോഷ് വര്‍ക്കി (ആറാട്ടണ്ണന്‍)ക്കെതിരെ കൂടുതല്‍ പരാതികള്‍. സമൂഹമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ചലച്ചിത്ര പ്രവര്‍ത്തകരായ ഭാഗ്യലക്ഷ്മി, കുക്കു പരമേശ്വരന്‍, നടി ഉഷ ഹസീന തുടങ്ങിയവരാണ് പരാതി നൽകിയത്.
ചലച്ചിത്ര താരങ്ങളെ അപമാനിച്ചുവെന്നാണ് പരാതി. ആലപ്പുഴ ഡിവൈഎസ്പിക്കാണ് നടി ഉഷ ഹസീന പരാതി നൽകിയത്. പോലീസ് മേധാവിക്കാണ് ഭാഗ്യലക്ഷ്മിയും കുക്കു പരമേശ്വരനും പരാതി നൽകിയത്. 40 വര്‍ഷത്തോളമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തന്നെ ആറാട്ടണ്ണന്റെ പരാമര്‍ശം വ്യക്തിപരമായി വേദനിപ്പിച്ചുവെന്ന് ഉഷ ഹസീനയുടെ രാതിയില്‍ പറഞ്ഞിരുന്നു. മാത്രമല്ല നടിമാർക്ക് എതിരായ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെല്ലാം മോശം സ്വഭാവക്കാരാണെന്നായിരുന്നു സന്തോഷ് വര്‍ക്കിയുടെ പരാമര്‍ശം. സന്തോഷ് വര്‍ക്കിക്കെതിരെ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.