ഡൽഹി: ഡൽഹിയിൽ ജഡ്ജിയുടെ വസതിയിൽ നിന്നും 15 കോടി കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡല്‍ഹി ഫയര്‍ഫോഴ്‌സ് ചീഫ് അതുല്‍ ഗാര്‍ഗ്.
ജഡ്ജിയുടെ വസതിയില്‍ പണം കണ്ടിട്ടില്ലെന്നാണ് ഡല്‍ഹി ഫയര്‍ഫോഴ്‌സ് ചീഫ് പറയുന്നത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്. 15 മിനിറ്റിനുള്ളിൽ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങൾക്കാണ് തീപിടിച്ചതെന്നുമാണ് അതുല്‍ ഗാര്‍ഗ് അറിയിച്ചിരിക്കുന്നത്.
ഹോളി ദിനത്തിലാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ തീപിടുത്തമുണ്ടായത്. തീപിടിത്തമുണ്ടായപ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ സ്ഥലത്തുണ്ടായിരുന്നില്ല.തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു.തീയണച്ചതിന് ശേഷമാണ് മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതെന്നാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നത്.