അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം

ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

Apr 16, 2025 - 11:08
Apr 16, 2025 - 11:08
 0  11
അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഹിന്ദുക്കുഷ് മേഖലയിലാണ് ഭൂചനമുണ്ടായത്. 121 കിലോമീറ്റർ (75 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്.
 
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 108,000 ജനസംഖ്യയുളള ബാഗ്ലാന് 164 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റർ  (ഇഎംഎസ്ഇ) അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow