കോള്‍, ഡാറ്റ സൗജന്യം; സ്വകാര്യ ടെലികോം ഭീമന്മാരെ ഞെട്ടിച്ച് ബിഎസ്എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ

397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചാണ് ബിഎസ്എൻഎൽ സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുന്നത്

Apr 16, 2025 - 11:03
Apr 16, 2025 - 11:04
 0  11
കോള്‍, ഡാറ്റ സൗജന്യം; സ്വകാര്യ ടെലികോം ഭീമന്മാരെ ഞെട്ടിച്ച് ബിഎസ്എൻഎല്‍ 397 രൂപ റീചാർജ് പ്ലാൻ

ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാര്‍ജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ബുദ്ധിമുട്ടിലാണ്. പലരും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബി‌.എസ്‌.എൻ‌.എൽ(ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ലേക്ക് ചേക്കേറിത്തുടങ്ങി. 

എതിരാളികളിൽ നിന്ന് വ്യത്യസ്തമായി, ബി‌.എസ്‌.എൻ‌.എൽ താങ്ങാനാവുന്ന നിരക്കുകളിൽ റീചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. 397 രൂപയ്ക്ക് 150 ദിവസത്തെ വാലിഡിറ്റി പ്ലാൻ അവതരിപ്പിച്ചാണ് ബിഎസ്എൻഎൽ സ്വകാര്യ ടെലികോം മേഖലയാകെ ഞെട്ടിച്ചിരിക്കുന്നത്.

പ്രതിമാസ റീചാർജുകൾ ഇല്ലാതെ തന്നെ തങ്ങളുടെ നമ്പറുകൾ സജീവമായി നിലനിർത്താൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് അനുയോജ്യമായ ദീർഘകാല വാലിഡിറ്റി, ബജറ്റ് സൗഹൃദ പായ്ക്കുകൾ അവതരിപ്പിച്ചുകൊണ്ടാണ് ബി‌.എസ്‌.എൻ‌.എല്ലിന്‍റെ മുന്നേറ്റം. 

What's Your Reaction?

like

dislike

love

funny

angry

sad

wow