മലപ്പുറം: നിലമ്പൂരിലെ വഴിക്കടവിൽ പന്നിക്കെണിയില്‍ പെട്ട് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും താൻ പറഞ്ഞതിൽ ചിലർ തെറ്റിദ്ധരിച്ചുവെന്നുമാണ് മന്ത്രി പറയുന്നത്.
തന്റെ പ്രസ്താവന വളച്ചൊടിച്ചു. പ്രതിഷേധത്തിൽ രാഷ്ട്രീയം ഉണ്ടായെന്നാണ് ഉദ്ദേശിച്ചതെന്ന് മന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.