തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രശ്നം പരിഹരിച്ചു. മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എച്ച് എൽ എല്ലിന് കീഴിലുള്ള അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കും. ടെക്നിക്കലായ കാര്യങ്ങളാണ്. രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി.
ശസ്ത്രക്രിയ ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാർഗങ്ങൾ നടക്കും. രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മാറ്റിവെച്ച ശസ്ത്രക്രിയകൾ ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു. സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.