വീണവിജയന്‍ നടത്തിയ കോടികളുടെ അഴിമതി അറിഞ്ഞ പ്രതിപക്ഷം പ്രതികരിക്കാതെ സതീശന്‍ നിയമസഭയില്‍നിന്ന് ഇറങ്ങിയോടി: അവസരം പാഴാക്കാതെ വി മുരളീധരന്‍

തങ്ങള്‍ക്കെതിരായ കോഴക്കേസില്‍ വാമൂടിയ അവസ്ഥയിലാണ് ബിജെപിയും

Jan 14, 2025 - 02:03
Jan 14, 2025 - 11:53
 0  11
വീണവിജയന്‍ നടത്തിയ കോടികളുടെ അഴിമതി അറിഞ്ഞ പ്രതിപക്ഷം പ്രതികരിക്കാതെ സതീശന്‍ നിയമസഭയില്‍നിന്ന് ഇറങ്ങിയോടി: അവസരം പാഴാക്കാതെ വി മുരളീധരന്‍

തിരുവനന്തപുരം: സി.പി.എമ്മിന് അഴിമതി നടത്താന്‍ കോണ്‍ഗ്രസ് ഒത്താശ ചെയ്യുന്നുവെന്ന് ബിജെപി. സി.എം.ആര്‍.എല്‍ - എക്‌സാലോജിക് ഇടപാടില്‍ കോടികളുടെ അഴിമതി നടന്നുവെന്ന എസ്എഫ്‌ഐഒ കണ്ടെത്തല്‍ ഉണ്ടായിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍.

മകളുടെ കമ്പനിക്കെതിരായ അഴിമതി ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം വെടിയണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഏത് സേവനത്തിനാണ് കരിമണല്‍ കമ്പനി വീണ വിജയന് കോടികള്‍ നല്‍കിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെക്കുറിച്ച്  ഗുരുതരമായ വിവരങ്ങള്‍ പുറത്തുവന്നിട്ടും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മിണ്ടാട്ടം ഇല്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. കോടികളുടെ അഴിമതിയില്‍ ഭരണ-പ്രതിപക്ഷം നടത്തുന്ന ഒത്തുകളിയാണ് കേരളം കാണുന്നതെന്നും വി.മുരളീധരന്‍ ആരോപിച്ചു.

മാസപ്പടി വാര്‍ത്ത വന്ന ദിവസം നിയമസഭയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഓടിപ്പോയത് കേരളം മറന്നിട്ടില്ല. വരുന്ന സമ്മേളനത്തിലും ഈ നാടകങ്ങള്‍ ആണോ കാണാന്‍ പോകുന്നത് എന്നും വി.മുരളീധരന്‍ ചോദിച്ചു. കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവ് ഈ വിഷയം സഭയില്‍ ഉന്നയിക്കുമോ എന്നും വി മുരളീധരന്‍ പരിഹസിച്ചു. ഇരുകൂട്ടരെയും വിമര്‍ശിച്ചെങ്കിലും തങ്ങള്‍ക്കെതിരായ കോഴക്കേസില്‍ വാമൂടിയ അവസ്ഥയിലാണ് ബി.ജെ.പിയും.

What's Your Reaction?

like

dislike

love

funny

angry

sad

wow