ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...ടോര്‍ച്ച് വെട്ടത്തില്‍ ഓടുന്ന ബസും സ്‌കെച്ച് വച്ചെഴുതിയ ബോര്‍ഡും; കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ദുരിതമാകുന്നു

യാത്രക്കാര്‍ ബോര്‍ഡ് വായിച്ച് ബസ്സിന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും ബസ്സ് പോയിട്ടുണ്ടാവും

Jan 14, 2025 - 02:22
Jan 14, 2025 - 11:42
 0  62
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ...ടോര്‍ച്ച് വെട്ടത്തില്‍ ഓടുന്ന ബസും സ്‌കെച്ച് വച്ചെഴുതിയ ബോര്‍ഡും; കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്ര ദുരിതമാകുന്നു

തിരുവനന്തപുരം:  അടിപൊളിയാകുന്നുവെന്ന് അടിക്കടി സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രകള്‍ ദുരന്തമാകുന്നു. ഏത് ദിശയിലേക്കാണ് ബസ് പോകുന്നതെന്ന് അറിയാന്‍ കവിടി നിരത്തേണ്ട അവസ്ഥയിലാണ് ഇന്ന് യാത്രക്കാര്‍. ചില ബസുകളിലെ ബോര്‍ഡുകള്‍ വളരെ പഴക്കം ചെന്നതും മങ്ങിയതുമാണ്.

ദൂരെ നിന്ന് വായിക്കാന്‍ പറ്റാത്ത അവസ്ഥയിലാവും പലതും. രാത്രിയിലെ അവസ്ഥയാണെങ്കില്‍ പറയുകയും വേണ്ട. പല ബസ്സുകളിലെയും ബോര്‍ഡില്‍ മങ്ങിയ ലൈറ്റുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്. പഴയ കാലത്തെ ടോര്‍ച്ചിന്റെ ബള്‍ബ് പോലെ ഉള്ള ബള്‍ബുകള്‍ ആയിരിക്കും കത്തുന്നു ഉണ്ടാവുക. അവയ്ക്ക് വെളിച്ചം വളരെ കുറവായിരിക്കും.

ഇതില്‍ മങ്ങിയ ബോര്‍ഡ് കൂടി വച്ചാലുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. വളരെ അടുത്തെത്തുമ്പോഴാണ് ഇവ വായിക്കാന്‍ കഴിയുന്നത്. സ്റ്റോപ്പില്‍ നില്‍ക്കുന്ന യാത്രക്കാര്‍ ബോര്‍ഡ് വായിച്ച് ബസ്സിന്റെ അടുത്തേക്ക് എത്തുമ്പോഴേക്കും ബസ്സ് പോയിട്ടുണ്ടാവും.

ചില ബസുകളില്‍ പ്രത്യേകിച്ച് സ്വിഫ്റ്റ് ബസുകളില്‍ ഒരു A4 ഷീറ്റില്‍ സ്‌കെച്ച് പേന  കൊണ്ടെഴുതിയ ബോര്‍ഡ് വെച്ചിട്ടുണ്ടാവും. രാത്രി സമയത്തും ഇതുതന്നെയാണ് അവസ്ഥ. വായിക്കണമെങ്കില്‍ വണ്ടി അടുത്തെത്തണം.

ചോര്‍ന്നൊലിക്കുന്ന ബസുകള്‍ ഇപ്പോഴും നിരത്തുകളില്‍ ഓടുന്നുണ്ടെന്ന് ബസുകാര്‍ക്ക് നന്നായിട്ടറിയാം. സര്‍ക്കാരിനെ അറിയിച്ചാലും അടുത്തെങ്ങും ഇതിനൊന്നും ഒരു പരിഹാരവും ഉണ്ടാകില്ലെന്നുള്ളതു കൊണ്ട് ഉള്ളതുകൊണ്ട് ഓടിക്കോട്ടേ എന്ന നിലപാടാണ് ജീവനക്കാര്‍ക്കുള്ളത്. 

ഗതാഗത നിയമങ്ങൾ അനുസരിച്ച് ബസുകളിൽ വ്യക്തതയും പ്രകാശവുമുള്ള റൂട്ട് ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കേണ്ടത് നിർബന്ധമാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow