മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു

പ്ലാറ്റഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്.

Jun 9, 2025 - 12:57
Jun 9, 2025 - 12:58
 0  14
മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപേർ മരിച്ചു

മുംബൈ: മുംബൈയിൽ തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് ആറ് പേർ മരിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്നാണ് ആറു പേർ ട്രാക്കിലേക്ക് വീണത്.

 
അമിത തിരക്ക് മൂലം ഏകദേശം 10 -12 പേർ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. മുംബൈയിൽ നിന്ന് താനെയിലേക്ക് പോവുകയായിരുന്ന തിരക്കേറിയ ട്രെയിനിൽ നിന്നാണ് യാത്രക്കാർ വീണത്.
 
പുഷ്പക് എക്സ്പ്രസും കസാര ലോക്കലും പരസ്പരം മുറിച്ചുകടക്കുമ്പോഴാണ് മുംബ്ര, ദിവ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ സംഭവം നടന്നത്. പ്ലാറ്റഫോമില്‍ നിന്ന് നീങ്ങിയ ട്രെയിനില്‍ നിന്നാണ് യാത്രക്കാര്‍ വീണത്. സംഭവത്തിന് പിന്നാലെ റെയിൽവേ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. 

What's Your Reaction?

like

dislike

love

funny

angry

sad

wow