കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു

650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം

Jun 9, 2025 - 13:14
Jun 9, 2025 - 13:14
 0  14
കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം; 50 കണ്ടെയ്നറുകള്‍ കടലിൽ വീണു
കോഴിക്കോട്: കേരള തീരത്തിന് സമീപം  ചരക്ക് കപ്പലിനു തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.  കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിനാണ് തീപിടിച്ചത്.
 
കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപമാണ് സംഭവം നടന്നത്. ബേപ്പൂർ- അഴീക്കൽ തുറമുഖങ്ങള്‍ക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. തീപിടിത്തത്തെ തുടര്‍ന്ന് കപ്പലിലെ 50 കണ്ടെയ്നറുകള്‍ കടലിൽ വീണു.
 
നിരവധി കണ്ടെയ്നറുകൾ കത്തിനശിച്ചു. 650 കണ്ടയ്നറുകള്‍ കപ്പലിലുണ്ടായിരുന്നുവെന്നാണ് വിവരം.അപകടത്തിൽപ്പെട്ടത് ഫീഡർ കപ്പലാണെന്ന് സൂചന. കോസ്റ്റ് ഗാർഡ് ഷിപ്പ് സംഭവസ്ഥലത്തേക്ക് നീങ്ങിയിട്ടുണ്ട്. 40 ജീവനക്കാർ കപ്പലിലുണ്ടെന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow