പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു

പരീക്ഷ എഴുതിയ 3, 70,642 കുട്ടികളിൽ 2,88,394 പേർ ഉപരിപഠനത്തിന് അർഹത നേടി

May 22, 2025 - 15:53
May 22, 2025 - 15:54
 0  13
പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.  77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനം കുറവാണ്. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. 
 
പരീക്ഷ എഴുതിയ 3, 70,642 കുട്ടികളിൽ 2,88,394 പേർ ഉപരിപഠനത്തിന് അർഹത നേടി. 30,145 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ജൂൺ 21 മുതൽ 27 വരെയാണ് സേ പരീക്ഷ. എറണാകുളം ജില്ലയിലാണ് വിജയശതമാനം കൂടുതൽ (83.09). വിജയശതമാനം കുറവ് കാസർകോട് ജില്ലയിലാണ് (71.09).  സയൻസ് ഗ്രൂപ്പിലാണ് കൂടുതൽ പേർ വിജയിച്ചിരിക്കുന്നത്. 
 
26,178 പേർ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതി.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ സംസ്ഥാനത്തെ 70.6 ശതമാനം കുട്ടികളാണ് വിജയിച്ചത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂടുതല്‍ വിജയശതമാനം വയനാട് ജില്ലയിലും ( 84.46) കുറവ് കാസര്‍ഗോഡ് ജില്ലയിലും ( 61.70) ആണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow