കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം; പോലീസുകാരന് സസ്പെൻഷൻ

നവംബർ ആറാം തീയതി പുലർച്ചെയാണ് സംഭവം നടന്നത്

Dec 17, 2025 - 13:25
Dec 17, 2025 - 13:25
 0
കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗിക അതിക്രമം; പോലീസുകാരന് സസ്പെൻഷൻ
കൊല്ലം: കൊല്ലത്ത് പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പോലീസുകാരന് സസ്പെൻഷൻ. സംഭവത്തില്‍ നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ നവാസിനെ സസ്‌പെന്‍ഡ് ചെയ്തു.
 
സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തിയാണ് നവാസിൽ നിന്നുണ്ടായതെന്ന് കമ്മീഷണറിൻ്റെ ഉത്തരവിൽ പറയുന്നു. നവാസ് ഗുരുതര അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും കാണിച്ചതായും ഉത്തരവിൽ പറയുന്നുണ്ട്.
 
നവംബർ ആറാം തീയതി പുലർച്ചെയാണ് സംഭവം നടന്നത്. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തുവരവെ ആയിരുന്നു  സംഭവം. പുലർച്ചെ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പോലീസുകാരിയെ ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുകയായിരുന്നു.
 
സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. ഇയാൾക്കെതിരെ മറ്റു പരാതികൾ ഉണ്ടെന്നോയെന്നും പരിശോധിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow