മലപ്പുറം: മലപ്പുറത്ത് കോളെജ് വിദ‍്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറാട് എളയിടത്ത് ഉമറലിയുടെ മകൾ മെഹറുബ (20) ആണ് മരിച്ചത്. കൊണ്ടോട്ടി ഗവൺമെന്‍റ് കോളെജിലെ രണ്ടാം വർഷ ബിഎ ഉറുദു വിദ‍്യാർഥിനിയാണ്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.