കൊച്ചി: കൊച്ചിയിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പോണേക്കര സ്വദേശിനിയും റിട്ടയേർഡ് അധ‍്യാപികയുമായ വനജയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്.
വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി കുടുംബാംഗങ്ങളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിനരികിൽ നിന്ന് ഒരു കത്തി കണ്ടെത്തി.
സ്ഥലത്തെത്തിയ പോലീസ് പ്രാഥമികമായി നടത്തിയ പരിശോധനയിൽ കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. കൂടുതൽ പരിശോധനകള്‍ക്കുശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നാണ് പോലീസ് പറയുന്നത്.