റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി

തെര്‍മോകോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചിരുന്നു

Jan 11, 2026 - 16:38
Jan 11, 2026 - 16:38
 0
റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി
കാസര്‍ഗോഡ്: കാസർഗോഡ് റീല്‍സ് ചിത്രീകരണത്തിലെ പിഴവില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. കാസർഗോഡ് ആരിക്കാടിയിലെ സന്തോഷി(30)നെയാണ്  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.
 
തെര്‍മോകോളുമായി ബന്ധപ്പെട്ട റീല്‍സ് ചിത്രീകരിച്ച് സുഹൃത്തിന് അയച്ചിരുന്നു. അതിനു  ശേഷം പിഴവ് സംബന്ധിച്ച വിഷമവും പങ്കിട്ടിരുന്നു.  എന്നാൽ സുഹൃത്ത് പിന്നീട് തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow