ടി20 ലോകകപ്പ്: ഇന്ത്യക്ക് നാളെ അഗ്നിപരീക്ഷ; സൂപ്പർ 8-ൽ എതിരാളി കരുത്തരായ സിംബാബ്‌വെ
ആകെ 13 മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയം 10, സിംബാബ്‌വെയുടെ വിജയം മൂന്നും ആണ്
ചെന്നൈ: ടി20 ലോകകപ്പിന്റെ സൂപ്പർ 8 റൗണ്ടിൽ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച് വരുന്ന സിംബാബ്‌വെയെ ഇന്ത്യക്ക് നിസ്സാരക്കാരായി കാണാൻ കഴിയില്ല. ഇരു ടീമുകളും ഓരോ തോൽവി വഴങ്ങിയാണ് വരുന്നതെന്നതിനാൽ നാളത്തെ വിജയം സെമി പ്രവേശനത്തിന് അത്യന്താപേക്ഷിതമാണ്.
ആകെ 13 മത്സരങ്ങളില്‍ ഇന്ത്യയുടെ വിജയം 10, സിംബാബ്‌വെയുടെ വിജയം മൂന്നും ആണ്. ചരിത്രത്തിൽ മൂന്ന് തവണ ഇന്ത്യയെ അട്ടിമറിക്കാൻ സിംബാബ്‌വെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 2015-ൽ സഞ്ജു സാംസൺ അടങ്ങിയ ടീമിനെയും 2016-ൽ എം.എസ്. ധോണി നയിച്ച ടീമിനെയും അവർ പരാജയപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ 2024-ലും ഇന്ത്യ സിംബാബ്‌വെയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞിട്ടുണ്ട്.
ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ (ചെപ്പോക്ക്) 7.30 നാണ്. പരമ്പരാഗതമായി സ്പിന്നർമാരെയും സ്ലോ ബൗളർമാരെയും തുണയ്ക്കുന്ന പിച്ചാണ് ചെപ്പോക്കിലേത്. സ്ക്വയർ ബൗണ്ടറികൾ ചെറുതായതിനാൽ ബാറ്റർമാർക്കും റൺസ് കണ്ടെത്താൻ എളുപ്പമായിരിക്കും.
ചെന്നൈയിൽ ചൂടും ഈർപ്പവും നിറഞ്ഞ കാലാവസ്ഥയായിരിക്കും. വൈകുന്നേരം മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം സ്കോർ പിന്തുടരാൻ താല്പര്യപ്പെട്ടേക്കും. ഇന്ത്യൻ സ്പിന്നർമാരായ കുൽദീപ് യാദവും അക്ഷർ പട്ടേലും ചെപ്പോക്കിൽ എത്രത്തോളം സ്വാധീനം ചെലുത്തും എന്നതിനെ ആശ്രയിച്ചിരിക്കും നാളത്തെ മത്സരഫലം.
What's Your Reaction?