ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തകരാറിൽ; ലോകമെമ്പാടും ഉപയോക്താക്കൾക്ക് തടസം

Jul 19, 2026 - 15:44
 0
ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം സേവനങ്ങൾ തകരാറിൽ; ലോകമെമ്പാടും ഉപയോക്താക്കൾക്ക് തടസം

ലണ്ടൻ ∙ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കളെ ബാധിച്ച് പ്രമുഖ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഫെയ്സ്ബുക് പ്രവർത്തനതടസം നേരിട്ടു. ഇന്ന് രാവിലെയോടെയാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടു തുടങ്ങിയത്. ഉച്ചയോടെ പ്രശ്നം വ്യാപകമായി.

ഫെയ്സ്ബുക്കിന്റെ ഡെസ്ക്ടോപ്പ് പതിപ്പ് ഉപയോഗിക്കാൻ ശ്രമിച്ച പലർക്കും ലോഗിൻ ചെയ്യുന്നതിൽ തടസം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ ‘Account Temporarily Unavailable’ എന്ന സന്ദേശമാണ് സ്ക്രീനിൽ തെളിഞ്ഞത്.

ഫെയ്സ്ബുക്കിനൊപ്പം ഇൻസ്റ്റാഗ്രാമിലും സമാനമായ തടസങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മെറ്റാ ഗ്രൂപ്പിന്റെ സെർവറുകളെ ബാധിച്ച വ്യാപകമായ സാങ്കേതിക തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന.

ഡൗൺഡിറ്റക്ടർ പോലുള്ള സേവന നിരീക്ഷണ പ്ലാറ്റ്‌ഫോമുകളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി വലിയ തോതിൽ പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. തകരാറിന്റെ കാരണം സംബന്ധിച്ച് മെറ്റാ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow