കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റിന് നേരെ ആക്രമണം; എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവർത്തകരെന്ന് ആരോപണം
മട്ടന്നൂർ ∙ കെഎസ്‌യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പൊറോറയ്ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. മട്ടന്നൂരിൽ നിന്ന് പൊറോറയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മരുതായി പയ്യപ്പറമ്പിലെ സിപിഎം ഓഫിസിന് മുന്നിൽ സ്കൂട്ടർ തടഞ്ഞുനിർത്തിയാണ് ഒരു സംഘം മർദിച്ചതെന്ന് ഹരികൃഷ്ണൻ ആരോപിച്ചു.
ഷുഹൈബ് വധക്കേസിലെ 12-ാം പ്രതി പി.കെ. അഭിനാഷ് കിളിയങ്ങാടിന്റെ നേതൃത്വത്തിലുള്ള എസ്‌എഫ്‌ഐ–ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഹരികൃഷ്ണന്റെ ആരോപണം.
കമ്പിവടി ഉപയോഗിച്ചുള്ള മർദനത്തിൽ പരുക്കേറ്റ ഹരികൃഷ്ണനെ മട്ടന്നൂരിലെ ഇന്ദിരാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്നെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബോധപൂർവം ആക്രമിച്ചതെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് ആവശ്യപ്പെട്ടു.
What's Your Reaction?



