ജോലി വാഗ്ദാനം ചെയ്ത് പീഡനം; സിപിഐഎം പഞ്ചായത്തംഗം സി. സുജിത് രാജിവെച്ചു

Jul 18, 2026 - 22:39
Jul 18, 2026 - 22:40
 0
ജോലി വാഗ്ദാനം ചെയ്ത് പീഡനം; സിപിഐഎം പഞ്ചായത്തംഗം സി. സുജിത് രാജിവെച്ചു

പാലക്കാട് ∙ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി. സുജിത് മെമ്പർ സ്ഥാനം രാജിവെച്ചു.

ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡ് അംഗവും വികസനകാര്യ സ്ഥിരം സമിതി ചെയർമാനുമായിരുന്ന സുജിത്, കേസിനെ തുടർന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ശ്രീകൃഷ്ണപുരം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സുജിത്തിനെതിരെ കേസെടുത്തത്. 13-ാം വാർഡായ രാഗം കോർണറിനെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

പരാതിക്ക് പിന്നാലെ സിപിഐഎം അന്വേഷണ വിധേയമായി സുജിത്തിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ശ്രീകൃഷ്ണപുരം ലോക്കൽ കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow