കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം;നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്
കുവൈത്ത് സിറ്റി ∙ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നതായി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ ഒട്ടേറെ തൊഴിലാളികൾക്ക് നിസാര പരുക്കേറ്റതായും പാസഞ്ചർ ടെർമിനലിന് (T1) നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും കുവൈത്ത് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റജ്ഹി അറിയിച്ചു.
ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ വിമാനത്താവളത്തിലെ സ്ഥിതിഗതികൾ അധികൃതരുടെ പൂർണ നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടെയും തൊഴിലാളികളുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
What's Your Reaction?