സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് നേരിയ വർധനവ്; പവന് 80 രൂപ കൂടി
22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നൽകുന്ന കണക്കുകൾ പ്രകാരം, 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർധിച്ചത്.
ഇന്നത്തെ വിപണി നിരക്കുകൾ ഒറ്റനോട്ടത്തിൽ:
22 കാരറ്റ് സ്വർണം: ഗ്രാമിന് ₹14,840 | പവന് ₹1,18,720 (₹10 വർധനവ്)
18 കാരറ്റ് സ്വർണം: ഗ്രാമിന് ₹12,190 | പവന് ₹97,520 (₹5 വർധനവ്)
14 കാരറ്റ് സ്വർണം: ഗ്രാമിന് ₹9,495 | പവന് ₹75,960 (₹10 വർധനവ്)
9 കാരറ്റ് സ്വർണം: ഗ്രാമിന് ₹6,120 | പവന് ₹48,960 (₹5 വർധനവ്)
വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2850 രൂപയുമാണ് ഇന്നത്തെ നിരക്ക്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്വർണ്ണവില രേഖപ്പെടുത്തിയത് 2026 ജനുവരി 29-നായിരുന്നു. അന്ന് പവന് 1,31,160 രൂപ വരെ വില ഉയർന്നിരുന്നു. ആഗോളതലത്തിലെ യുദ്ധ സാഹചര്യങ്ങളും രാഷ്ട്രീയ പ്രതിസന്ധികളും നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചതാണ് അന്ന് വില കുതിച്ചുയരാൻ കാരണമായത്. കൂടാതെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ വൻതോതിൽ സ്വർണ്ണം ശേഖരിച്ചതും വിപണിയെ സ്വാധീനിച്ചു. നിലവിൽ റെക്കോർഡ് വിലയിൽ നിന്നും സ്വർണ്ണം താഴേക്ക് വന്നിട്ടുണ്ടെങ്കിലും വിപണിയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്.
What's Your Reaction?