500 വിക്കറ്റ് നേട്ടത്തിനരികെ ജസ്പ്രിത് ബുംറ; സിംബാബ്‌വെക്കെതിരെ ചരിത്രം കുറിക്കുമോ?

ടി20യില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍. 5 വിക്കറ്റ് നേട്ടം 18 തവണയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്

Feb 26, 2026 - 21:42
Feb 26, 2026 - 21:42
 0
500 വിക്കറ്റ് നേട്ടത്തിനരികെ ജസ്പ്രിത് ബുംറ; സിംബാബ്‌വെക്കെതിരെ ചരിത്രം കുറിക്കുമോ?

നിലവിൽ മൂന്ന് ഫോർമാറ്റുകളിലുമായി 497 വിക്കറ്റുകളാണ് ബുംറയുടെ സമ്പാദ്യം. 232 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നാണ് താരം ഈ നേട്ടത്തിനടുത്തെത്തിയത്. മൂന്ന് ഫോര്‍മാറ്റിലുമായി ബുംറയ്ക്ക് നിലവില്‍ 497 വിക്കറ്റുകളുണ്ട്. 232 മത്സരങ്ങളാണ് താരം ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളിലായി കളിച്ചത്.ടെസ്റ്റില്‍ 52 മത്സരങ്ങളില്‍ നിന്നു 234 വിക്കറ്റുകള്‍. ഏകദിനത്തില്‍ 89 മത്സരങ്ങളില്‍ നിന്നു 149 വിക്കറ്റുകള്‍. ടി20യില്‍ 91 മത്സരങ്ങളില്‍ നിന്നു 114 വിക്കറ്റുകള്‍. ടെസ്റ്റില്‍ 27 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 19 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍. ടി20യില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍. 5 വിക്കറ്റ് നേട്ടം 18 തവണയാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

നിലവിലെ ടി20 ലോകകപ്പിൽ ഉജ്ജ്വല ഫോമിലാണ് ബുംറ പന്തെറിയുന്നത്. സൂപ്പർ 8-ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ വെറും 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയതോടെ, ടി20 ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളർ എന്ന ബഹുമതിയും ബുംറ സ്വന്തമാക്കി. ഇന്ന് സിംബാബ്‌വെക്കെതിരെ 3 വിക്കറ്റുകൾ കൂടി സ്വന്തമാക്കിയാൽ, ഈ ചരിത്ര നേട്ടം കൈവരിക്കുന്ന ലോകത്തെ ഏറ്റവും മികച്ച ബൗളർമാരുടെ പട്ടികയിൽ ബുംറയും ഇടംപിടിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow