വാഷിംഗ്ടൺ: ഒരാഴ്ചത്തോളമായി തുടരുന്ന തായ്‌ലൻഡ് കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കംബോഡിയന്‍ പ്രധാനമന്ത്രിയുമായും തായ്‌ലാന്‍ഡിലെ ആക്റ്റിങ് പ്രധാനമന്ത്രിയുമായും ട്രംപ് സംസാരിച്ചു.
സംഘർഷത്തിൽ ഇരുഭാഗത്തുമായി 33 പേരാണ് കൊല്ലപ്പെട്ടത്. 1,68,000 പേർ പലായനം ചെയ്തു. ഇരു രാജ്യതലവന്മാരുമായും വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ വെടിനിർത്തൽ ചർച്ചകൾ നടത്തുമെന്നും ട്രംപ് പറഞ്ഞു. സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
മാത്രമല്ല പരസ്പരം സംഘര്‍ഷം തുടര്‍ന്നാല്‍ യുഎസുമായുള്ള ഇരുരാജ്യങ്ങളുടെയും വ്യാപാരക്കരാറുകളെ അപകടത്തിലാക്കുമെന്ന് ഇരുരാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നൽകിയെന്നും അദ്ദേഹം പറഞ്ഞു.