യു വി സൂചികയിൽ ഒന്നാമത് ഇടുക്കി; സംസ്ഥാനത്ത് ചൂട് കനക്കുന്നു, ഈ അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

Feb 10, 2026 - 21:29
Feb 10, 2026 - 21:29
 0
യു വി സൂചികയിൽ ഒന്നാമത് ഇടുക്കി; സംസ്ഥാനത്ത് ചൂട് കനക്കുന്നു, ഈ അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നതിനാൽ ജാഗ്രത നിർദേശവുമായി അധികൃതർ. ചൂട് കൂടുന്നതിന് അനുസരിച്ച് യു വി സൂചികയും വർധിക്കുന്നുണ്ട്. യു വി ഇൻഡെക്‌സ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് ഇടുക്കിയിലാണ്. 07ആണ് ഇടുക്കിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സംസ്ഥാനത്ത് ഏറ്റവും കൂടിയ യു വി സൂചികയാണ്. അതേസമയം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ യു വി ഇൻഡെക്‌സ് ആറാണ്.

6-7 വരെയുള്ള യു വി ഇൻഡെക്‌സ് മഞ്ഞ മുന്നറിയിപ്പിൽ ഉൾപ്പെടുന്നതിനാൽ ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നാണ് നിർദേശം. കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നതാണ് പ്രധാന നിർദേശം. പകൽ 10 മുതൽ മൂന്നു മണിവരെയാണ് ഉയർന്ന യു വി സൂചിക രേഖപ്പെടുത്തുന്നത്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിനും പോകുന്നവർ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, കാൻസർ രോഗികൾ, ചർമ- നേത്ര രോഗങ്ങളുള്ളവരെല്ലാം പ്രത്യേകം ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

പകൽസമയത്ത് പുറത്തിറങ്ങുന്നവർ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക, ശരീരം മുഴുവൻ മറയുന്ന പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കുക എന്നീ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും യു വി സൂചിക ഉയർന്ന നിലയിലായിരിക്കും. തെളിഞ്ഞ ആകാശമാണെങ്കിലും സ്ഥിതി സമാനമാണ്. ജലാശയം, മണൽ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം ഇടങ്ങളിലും യു വി സൂചിക ഉയർന്നതാവും.

What's Your Reaction?

like

dislike

love

funny

angry

sad

wow