ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി; ഇനി ഏകാന്ത തടവ്
കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റിയത്

കണ്ണൂർ: ജയിൽചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. ഇവിടെ ഏകാന്ത തടവിലാണ് ഇയാളെ പാർപ്പിക്കുക. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ ജയിൽ മാറ്റിയത്.
ഇന്ന് പുലർച്ചെ തന്നെ ജയിലിലെ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം, ശക്തമായ സുരക്ഷയിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജയിലിൽനിന്ന് പോലീസ് വാഹനത്തിലേക്ക് ഗോവിന്ദച്ചാമിയെ കയറ്റിയത്. പോലീസിന്‍റെ ദ്രുതകർമസേനയുടെ വാഹനത്തിലാണ് ഗോവിന്ദച്ചാമിയെ കൊണ്ടുപോയത്. വാഹനം കടന്നുപോകുന്ന സ്റ്റേഷൻ പരിധികളിലെല്ലാം കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടർന്ന്, ഗോവിന്ദച്ചാമിയെ ജയിൽ മാറ്റാൻ ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു. ജയിൽ മേധാവിയും വീഴ്ച സമ്മതിച്ചിരുന്നു. നടപടിയുടെ ഭാഗമമായി, നാല് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തു. ഇന്നലെ (ജൂലൈ 25) പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ നാല് കിലോമീറ്റർ അകലെയുള്ള ഓഫീസ് കെട്ടിടത്തിന്‍റെ കിണറ്റിൽനിന്ന് പിടികൂടുകയായിരുന്നു.
What's Your Reaction?






