പാക് ഡ്രോണ്‍ ആക്രമണം; ഉദംപൂരില്‍ സൈനികന് വീരമൃത്യു

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപുരിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായത്

May 11, 2025 - 10:42
May 11, 2025 - 10:42
 0  14
പാക് ഡ്രോണ്‍ ആക്രമണം; ഉദംപൂരില്‍ സൈനികന് വീരമൃത്യു

ന്യൂഡല്‍ഹി: പാക് ഡ്രോണ്‍ ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ ഉദംപുരിൽ വ്യോമത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികന്‍ വീരമൃത്യു നടത്തിയത്. വ്യോമസേനയില്‍ മെഡിക്കല്‍ സര്‍ജന്‍റായ രാജസ്ഥാന്‍ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ശനിയാഴ്ച പുലര്‍ച്ചെയാണ് ഉദംപുരിൽ വ്യോമത്താവളത്തിന് നേരെ ആക്രമണം ഉണ്ടായത്.

ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തിരുന്നു. എന്നാൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേന്ദ്ര കുമാറിന്റെ ദേഹത്തേക്ക് ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി ആർ‌എസ് പുര സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ നടന്ന പാക്ക് വെടിവയ്പ്പിൽ ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചിരുന്നു. സബ് ഇൻസ്‌പെക്ടർ മുഹമ്മദ് ഇംതിയാസ് മരിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow