ബീച്ചിനു സമീപം യുവാക്കൾ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു

മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്

May 11, 2025 - 11:10
May 11, 2025 - 11:10
 0  18
ബീച്ചിനു സമീപം യുവാക്കൾ ഏറ്റുമുട്ടി;  ഒരാള്‍ക്ക് വെട്ടേറ്റു
കോഴിക്കോട്: ബീച്ചിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. ആക്രമണത്തിൽ ഒരാൾക്ക് വെട്ടേറ്റു. കോഴിക്കോട് ബീച്ചിനു സമീപത്തു വച്ചാണ്  സംഭവം നടന്നത്. ഫറോഖ് സ്വദേശി മുഹമ്മദ് ഫർഖാനാണ് വെട്ടേറ്റത്. 
 
മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഓടി രക്ഷപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.  കൈക്കും ദേഹത്തുമാണ് ഫർഖാന് വെട്ടേറ്റത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ആൾക്കും പരിക്കേറ്റിട്ടുണ്ട്. യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow