തൃശൂര്‍ പൂരം വെടിക്കെട്ട്; പ്രതിസന്ധി ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക്

കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ഡല്‍ഹിയിലേക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

Apr 4, 2025 - 16:22
Apr 4, 2025 - 16:22
 0  8
തൃശൂര്‍ പൂരം വെടിക്കെട്ട്; പ്രതിസന്ധി ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക്

തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാന്‍ ദേവസ്വം ഭാരവാഹികളുമായി സുരേഷ് ഗോപി വീണ്ടും ഡല്‍ഹിയിലേക്ക്. കേന്ദ്ര മന്ത്രി പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്താന്‍ ദേവസ്വം ഭാരവാഹികളുമായി ഡല്‍ഹിയിലേക്ക് പോകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിരിക്കും കൂടിക്കാഴ്ച നടത്തുക. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. കേന്ദ്ര സ്ഫോടക വസ്തു നിയമപ്രകാരം തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി നല്‍കാനായില്ല ഈ നിയമഭേദഗതിയ്ക്ക് വേണ്ടിയാണ് ദേവസ്വങ്ങള്‍ ശ്രമിക്കുന്നത്.

തൃശൂര്‍ പൂരം വെടിക്കെട്ട് നടത്താന്‍ ജില്ലാ ഭരണകൂടം നിയമോപദേശം തേടിയിട്ടുണ്ട്. വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര ഒഴിച്ചിട്ട്, 200 മീറ്ററെന്ന ദൂരപരിധി നിബന്ധന മറികടക്കാനാവുമോ എന്നതിലാണ് നിയമോപദേശം തേടിയത്. വെടിക്കെട്ട് പുരയും ഫയര്‍ ലൈനും തമ്മിലുള്ള അകലം 200 മീറ്ററാക്കിക്കൊണ്ട് തൃശൂരിലില്‍ വെടിക്കെട്ട് സാധ്യമല്ല. 

What's Your Reaction?

like

dislike

love

funny

angry

sad

wow