കാനഡയില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തല കീഴായി മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്

ടൊറന്‍റോ: വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ തല കീഴായി മറിഞ്ഞ് അപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്. കാനഡയിലെ ടൊറന്‍റോയിലാണ് സംഭവം. ഡെൽറ്റ എയർലൈൻസ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്.
മിനിയാപൊളിസിൽനിന്ന ടൊറന്‍റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് തല കീഴായി മാറിഞ്ഞത്. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്. കനത്ത കാറ്റിനെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് 80 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
What's Your Reaction?






