കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

Jan 5, 2026 - 18:59
Jan 5, 2026 - 18:59
 0
കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ആശങ്ക പടർത്തി വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്.

രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി സച്ചിദാനന്ദൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ചതിന്റെ ഉറവിടം ഇതുവരെ വ്യക്തമല്ല. ഇദ്ദേഹം ഉപയോഗിച്ചിരുന്ന കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാൽ മാത്രമേ അണുബാധയുടെ ഉറവിടം എവിടെയാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂ.

സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചുള്ള മരണങ്ങൾ വർദ്ധിച്ചു വരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. രോഗവ്യാപനം തടയുന്നതിനും രോഗത്തിന്റെ ഉറവിടം കൃത്യമായി കണ്ടെത്തുന്നതിനും ആരോഗ്യവകുപ്പ് പരാജയപ്പെടുകയാണെന്ന് പരാതി ഉയരുന്നുണ്ട്. പൊതുജനങ്ങൾ ശുദ്ധജല സ്രോതസ്സുകളുടെ കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow