വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്‍റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി

ഈ മാസം ഒന്നിനായിരുന്നു വിവാഹം

May 3, 2025 - 16:26
May 3, 2025 - 16:26
 0  12
വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്‍റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി

കരിവെള്ളൂർ (കണ്ണൂർ): വിവാഹദിനത്തിൽ നവവധു അണിഞ്ഞ 30 പവന്‍റെ ആഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി. കണ്ണൂര്‍ കരിവെള്ളൂർ പലിയേരിയിലെ എ.കെ. അർജുന്‍റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. 

വിവാഹം കഴിഞ്ഞശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ, ഇന്നലെ രാത്രി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ കണ്ടില്ല.

ഒന്നാം തീയതി വൈകിട്ട് ആറ് മണിക്കും 2ന് രാത്രി ഒന്‍പത് മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ച് യുവതി പയ്യന്നൂർ പോലീസിൽ പരാതി നൽകി. സ്വര്‍ണാഭരണങ്ങള്‍ക്ക് 20 ലക്ഷം രൂപ വിലവരും. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

What's Your Reaction?

like

dislike

love

funny

angry

sad

wow