റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കും; നീക്കം ചെയ്തത് മൂന്ന് മിനിറ്റ് ഭാഗം

മൂന്ന് മിനിറ്റ് ഭാഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തെന്നാണ് വിവരം.

Mar 30, 2025 - 21:53
Mar 30, 2025 - 21:53
 0  11
റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ നാളെ മുതല്‍ പ്രദര്‍ശിപ്പിക്കും; നീക്കം ചെയ്തത് മൂന്ന് മിനിറ്റ് ഭാഗം

കൊച്ചി: റീ എഡിറ്റഡ് ചെയ്ത എമ്പുരാൻ നാളെ (തിങ്കളാഴ്ച) മുതൽ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ഞായറാഴ്ച തന്നെ റീ എഡിറ്റിങ് പൂര്‍ത്തിയായകാണ് വിവരം. മൂന്ന് മിനിറ്റ് ഭാഗം ചിത്രത്തില്‍ നിന്ന് നീക്കം ചെയ്തെന്നാണ് വിവരം. അവധി ദിവസമാആയിട്ടും റീ എഡിറ്റിന് അനുമതി നല്കാൻ സെൻസർ ബോർഡ് ചേർന്നു. അല്പം മുൻപാണ് ബോർഡ് അനുമതി നൽകിയത്.

അതേസമയം, എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചത്. പ്രിയപ്പെട്ടവരെ വേദനിപ്പിച്ച വിഷയങ്ങളെ നിര്‍ബന്ധമായും സിനിമയില്‍ നിന്ന് നീക്കം ചെയ്യാൻ ഞങ്ങള്‍ ഒരുമിച്ച് തീരുമാനിച്ചു കഴിഞ്ഞുവെന്നും മോഹൻലാല്‍ വ്യക്തമാക്കി.

സംവിധായകന്‍ പൃഥ്വിരാജും, നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരും ഈ പോസ്റ്റ് റീ ഷെയര്‍ ചെയ്തിട്ടുണ്ട്. എമ്പുരാന്‍റെ റീ എഡിറ്റഡ് പതിപ്പില്‍ ആദ്യ മുപ്പത് മിനിറ്റിൽ കാണിക്കുന്ന ഗുജറാത്ത് കലാപ രംഗങ്ങൾ കുറയ്ക്കും എന്നാണ് വിവരം. കേന്ദ്ര സർക്കാരിന് എതിരായവരെ ദേശീയ ഏജൻസി കേസിൽ കുടുക്കുന്നതായി കാണിക്കുന്ന ഭാഗങ്ങളിൽ ചില മാറ്റങ്ങൾ വരുത്തും. ബാബ ബജ്‌രംഗി എന്ന വില്ലന്റെ പേര് മാറ്റിയേക്കും എന്നാണ് വിവരം. 

What's Your Reaction?

like

dislike

love

funny

angry

sad

wow